crime
അപകീർത്തിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി ബിനുമാത്യുവിനെ തെളിവെടുപ്പിനായി പേഴയ്ക്കാപ്പിള്ളി സബൈൻ ഹോസ്പിറ്റലേക്ക് കൊണ്ടുവന്നപ്പോൾ

മൂവാറ്റുപുഴ: സബൈൻ ഹോസ്പിറ്റൽ ഉടമ ഡോ. സബൈനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതിയായ ഇടുക്കി ശാന്തൻപാറ വെള്ളക്കാംകുടി ബിനു മാത്യുവിനെ (കരാട്ടെ ബിനു 42) തെളിവെടുപ്പിനായി പേഴയ്ക്കാപ്പിള്ളി സബൈൻ ഹോസ്പിറ്റലിൽ കൊണ്ടുവന്നു. ഡോ. സബൈനോട് ക്രൈംബ്രാഞ്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

2019 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഡിവൈ.എസ്.പി വി. രാജീവ്, സബ് ഇൻസ്പെക്ടർ കെ.വി. ഹരിക്കുട്ടൻ, എ.എസ്.ഐ മാരായ കെ.എൽ. ഷാന്റി , എ.എ. രവിക്കുട്ടൻ, സി.പി.ഒ നിയാസ് മീരാൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പ് കൊണ്ടുവന്നത്.