കൊച്ചി: ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപെടുന്ന മത്സ്യകർഷകർക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സി.എം.എഫ്.ആർ.ഐ) സൗജന്യമായി കരിമീൻ കുഞ്ഞുങ്ങളെ നൽകുന്നു. സ്വാഭാവിക ഓരുജലകുളങ്ങളിൽ കൃഷി ചെയ്യുന്നവർക്കാണ് കുഞ്ഞുങ്ങളെ നൽകുന്നത്. താത്പര്യമുള്ള കർഷകർ നിർദിഷ്ട അപേക്ഷ, കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ കരമടച്ച രസീത് അല്ലെങ്കിൽ പാട്ടക്കരാർ ലൊക്കേഷൻ സ്‌കെച്ച്, ജാതി സർട്ടിഫിക്കറ്റ്, റേഷൻകാർഡ് എന്നിവയുടെ പകർപ്പ് സഹിതം 22ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷ സ്കാൻ ചെയ്ത് crpvdscsp@gmail.com എന്ന വിലാസത്തിലേക്ക് ഈ മെയിലായും അയക്കാം. കൂടുതൽ വിവരങ്ങൾക്ക് www.cmfri.org.in.