ആലുവ: പുതുതലമുറയിലെ കഴിവുറ്റ കലാകാരൻമാരുടെ നേതൃത്വത്തിൽ നടത്തുന്ന ഓൺലൈൻ ചിത്ര പ്രദർശനത്തിന് 15ന് തുടക്കം. ചിത്രകാരന്മാരുടെ ഓൺലൈൻ സൗഹൃദ കൂട്ടായ്മയായ 'ചിത്രചന്ത'യുടെ നേതൃത്വത്തിലാണ് 'ആർട്ട് മാർട്ട് ' 21 എന്ന പേരിൽ ഓൺലൈൻ ആർട്ട് എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്

പ്രദർശനങ്ങളിലൂടെ മികവറിയിച്ച നടി ഷീല, നടൻ കോട്ടയം നസീർ, വ്യവസായ സംരംഭക ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരുൾപ്പെടെ എഴുപതോളം ചിത്രകാരന്മാർ പ്രദർശനത്തിൽ പങ്കെടുക്കും. പ്രകൃതിഭംഗിയും, തീരവും, കലകളും , ജീവജാലങ്ങളും, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെയുള്ള സാധാരണക്കാരന്റെ സഞ്ചാരവും ഒക്കെ വിഷയമാക്കിയുള്ള ചിത്രങ്ങളാണ് അധികവും. പ്രദർശനത്തിലൂടെ എല്ലാവർക്കും മനസ്സിനിണങ്ങിയ ചിത്രങ്ങൾ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകരായ കോമുസൺസ് എം.ഡി. ആസിഫ് അലി കോമു, ക്യൂറേറ്ററും ചിത്രകലാ അദ്ധ്യാപികയുമായ സീമ സുരേഷ്, ആർട്ട് മാർട്ട് ചീഫ് എക്‌സിക്യുട്ടീവ് മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ എന്നിവർ പറഞ്ഞു.

.