കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷേനേഴ്‌സ്‌ കൗൺസിലിന്റയും യൂണിയൻതല സമിതി രൂപീകരിച്ചു. പെൻഷനേഴ്‌സ് കൗൺസിൽ കേന്ദ്രസമിതി സെക്രട്ടറി കെ എം സജീവ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ സജിത് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയീസ് ഫോറം കേന്ദ്രസമിതി വൈസ് പ്രസിഡന്റ് കെ.പി. ഗോപാലകൃഷ്ണൻ സംഘടനാസന്ദേശം നൽകി. വിജയൻ , ഗോപാലകൃഷ്ണൻ, അഭിജിത്ത് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

പെൻഷനേഴ്‌സ് കൗൺസിൽ ഭാരവാഹികളായി എം.എൻ. പ്രഭാകരൻ (പ്രസിഡന്റ്), പി.എ. ഷാജി (സെക്രട്ടറി) എന്നിവരേയും എംപ്ലോയീസ് ഫോറം ഭാരവാഹികളായി ലൈജു സി.എസ് (പ്രസിഡന്റ്), കെ.പി. സുരേഷ് കുമാർ (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു.