eldhoabraham
വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ വോട്ടഭ്യര്‍ത്ഥിക്കുന്നു...................

മൂവാറ്റുപുഴ: കാർഷിക മേഖലയായ കല്ലൂർക്കാട്, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തുകളിലെ കർഷകരെയും കർഷക തൊഴിലാളികളെയും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ച് ഇടതുമുന്നണി സ്ഥാനാർത്ഥി എൽദോ എബ്രഹാം.

രാജ്യത്തെ ഏറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റായ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ പൈനാപ്പിൾ കർഷകരെയും, വ്യാപാരികളെയും തൊഴിലാളികളെയും നേരിൽ കണ്ട് എൽദോ എബ്രഹാം വോട്ടഭ്യർത്ഥിച്ചു. രാവിലെ എൽ.ഡി.എഫ് നേതാക്കളോടൊപ്പമാണ് എൽദോ എബ്രഹാം വോട്ടഭ്യർത്ഥിക്കാനായി എത്തിയത്.

കാർഷിക മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ തരിശ് രഹിത മൂവാറ്റുപുഴ ക്യാമ്പയിനുമായിരുന്നു മണ്ഡലത്തിലെ

പ്രചരണ ആയുധം.കാർഷിക മേഖലയിൽ നടപ്പിലാക്കിയ പദ്ധതികൾ ജില്ലയുടെ കിഴക്കൻ മേഖലയിലെ നഷ്ടപ്പെട്ട് പോയ കാർഷീക പ്രതാപം വീണ്ടെടുക്കുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയെ കാർഷിക മേഖലയിലേയ്ക്ക് ആകർഷിക്കുന്നതിനും കഴിഞ്ഞുവെന്ന് എൽദോ എബ്രഹാം പറഞ്ഞു.