police
മോഷണം നടന്ന തുരുത്ത് ശ്രീവീരഭദ്രകാളീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി വിരലടയാള വിദഗ്ദ്ധരെത്തി തെളിവു ശേഖരിക്കുന്നു

ആലുവ: തുരുത്ത് ശ്രീവീരഭദ്രകാളീ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിതുറന്ന് മോഷണം. നാല് കാണിക്കവഞ്ചികളിൽ നിന്നുമായി ഏകദേശം 45000 രൂപയോളം നഷ്ടപ്പെട്ടു. ഇന്നലെ പുലർച്ചെ അഞ്ചിന് ക്ഷേത്ര മനേജരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ വിവരങ്ങൾ അറിയച്ചതിനെ തുടർന്ന് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. കാണിക്കവഞ്ചി തുറക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന കമ്പിപ്പാര തെട്ടടുത്ത പറമ്പിൽ നിന്നും കണ്ടെടുത്തു. വിരലടയാള വിദഗ്ദ്ധരെത്തി തെളിവു ശേഖരിച്ചു. അന്വേഷണം ആരംഭിച്ചു.