മൂവാറ്റുപുഴ: കൊവിഡ് കിറ്റുകളുടെ പേരിൽ സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിൽ വി.പി. സജീന്ദ്രൻ എം.എൽ.എയ്ക്കെതിരായ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. മുൻ ഡി.സി.സി ജനറൽ സെക്രട്ടറി ബി. ജയകുമാറാണ് ഹർജിക്കാരൻ. കൊവിഡ് ദുരിതസമയത്ത് കുന്നത്തുനാട്ടിലെ സാധാരണക്കാർക്ക് ഭക്ഷ്യധാന്യങ്ങൾ നൽകാൻ ബി.പി.സി.എൽ നൽകിയ പണവും മറ്റുള്ളവരിൽനിന്നും പിരിച്ചെടുത്തപണവും കൊണ്ട് 10000 പേർക്ക് താലൂക്ക് സപ്ലൈ ഓഫീസ് വഴി 500 രൂപയോളം വിലവരുന്ന ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റു നൽകുമെന്ന് പറഞ്ഞ് എം.എൽ.എ പണം സ്വരൂപിച്ചെങ്കിലും കിറ്റ് നൽകിയില്ലെന്നാണ് ആരോപണം.