ഏലൂർ: മുപ്പത്തിനാല് വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്ന് വിരമിക്കുന്ന എസ്.എൻ.ഡി.പി വരാപ്പുഴ ശാഖായോഗം പ്രസിഡന്റും പറവൂർ യൂണിയൻ മുൻ കൗൺസിലറും ഫാക്ട് ജീവനക്കാരനുമായ പി.ടി. ശിവസുതന് ശ്രീനാരായണ സാംസ്കാരികസമിതി ഫാക്ട് യൂണിറ്റ് യാത്രഅയപ്പ് നൽകി. പ്രസിഡന്റ് ഡോ.എം.എം ഷാജി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. അനിൽകുമാർ, വൈസ് പ്രസിഡന്റ് മനോജ് ബാബു, പി. പ്രദീപ്, ബിജു, ശിവദാസ്, ഷിബു, അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.