കൊച്ചി: എറണാകുളം ലൂർദ് ആശുപത്രിയിൽ ലോകവൃക്കദിനത്തോടനുബന്ധിച്ച് ബോധവത്കരണ സെമിനാറും ലൂർദ്ദ് ഡയാലിസിസ് ഗിഫ്റ്റ് കാർഡ് പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. വൃക്ക രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ തലത്തിൽ തന്നെ അവബോധ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് അദ്ധ്യക്ഷനായ ആശുപത്രി ഡയറക്ടർ ഫാ.ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു. ലൂർദ്ദ് നെഫ്രോളജി ആൻഡ് ടോക്‌സിക്കോളജി വിഭാഗം മേധാവി ഡോ.ബിനു ഉപേന്ദ്രൻ വൃക്കദിന സന്ദേശം നൽകി. നിർദ്ധനരായ ഡയാലിസിസ് രോഗികളെ സഹായിക്കുന്നതിനായി തുടക്കമിട്ട ഗിഫ്റ്റ് കാർഡ് പദ്ധതിയുടെ ഉദ്ഘാടനം മെഡിക്കൽ ഡയറക്ടർ ഡോ.പോൾ പുത്തൂരാനും ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.അമിത്കുമാറും ചേർന്ന് നിർവഹിച്ചു. നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.പുന്നൂസ്, രോഗികളെ പ്രതിനിധീകരിച്ച് ഗായിക കൂടിയായ ബി.സന്ധ്യ തുടങ്ങിയവർ സംസാരിച്ചു.