strom
കനത്ത കാറ്റിലും മഴയിലും നീലീശ്വരം - നടുവട്ടം റോഡിൽ കടപുഴകി വീണ മുട്ടം തോട്ടിൽ ഗ്രിഗറിയുടെ ജാതിമരം കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥർ വെട്ടിമാറ്റുന്നു

കാലടി: മേഖലയിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയാറ്റൂർ, ഇല്ലിത്തോട് അയ്യമ്പുഴ, മഞ്ഞപ്ര എന്നീ പ്രദേശങ്ങളിൽ കൃഷി നാശം സംഭവിച്ചു. ജാതിയും അടക്കാമരവും മറിഞ്ഞ് നടുവട്ടം - നീലീശ്വരം റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തോട്ടകം, കാഞ്ഞൂർ, മേക്കാലടി എന്നിവടങ്ങളിലെ വാഴകൾ, കപ്പ എന്നീ കൃഷികൾക്ക് നാശനഷ്ടം വന്നിട്ടുണ്ട്. മരം വീണ് വൈദ്യുത ലൈൻ പൊട്ടി.ശിവരാത്രിയുടെ പൊതു അവധി ആയതിനാൽ തടസപ്പെട്ട വൈദ്യുതബന്ധം പുന:സ്ഥാപിക്കാനായിട്ടില്ല.