online

കൊച്ചി: മെഡിക്കൽ വിദ്യാഭ്യാസവകുപ്പിലെ ഫാമിലി മെഡിസിൻ വിഭാഗത്തിലേക്കുള്ള അസി. പ്രൊഫസർ നിയമന നടപടികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (കെ.എ.ടി) ഒരുമാസത്തേക്ക് സ്റ്റേചെയ്തു. ദേശീയ മെഡിക്കൽ കമ്മിഷൻ നിശ്ചയിച്ച വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചതെന്നാരോപിച്ച് പെരുമ്പാവൂർ സ്വദേശി ഡോ. വർഗീസ് ജോമി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഹർജിയിൽ എതിർകക്ഷികളായ പി.എസ്.സി, മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ തുടങ്ങിയവരോട് വിശദീകരണം തേടിയിട്ടുമുണ്ട്. കെ.എ.ടി അംഗങ്ങളായ വി. രാജേന്ദ്രൻ, വി. സോമസുന്ദരൻ എന്നിവരുൾപ്പെട്ട ബെ‌ഞ്ചാണ് സ്റ്റേ അനുവദിച്ചത്.