വൈപ്പിൻ: റോട്ടറി ഇന്നർവീൽ ക്ലബ്, വൈപ്പിൻ സൈൻ ട്രസ്റ്റ്, അഹല്യ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഞാറക്കലിൽ നടത്തിയ നേത്ര പരിശോധനക്യാമ്പ് ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. വി.പി.സാബു ഉദ്ഘാടനം ചെയ്തു. റോട്ടറി ചാർട്ടർ പ്രസിഡന്റ് ഡോ.എം.കെ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.ഒ. സീമ, കാപ്ടൻ ജയറാം, സുധാകരൻ, ഖദീജ, ടീന എന്നിവർ സംസാരിച്ചു. ഡോ. മീനു.സി. ജേക്കബ് ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ച സഹോദര നഗറിന് സമീപമുള്ള ട്രസ്റ്റ് ബിൽഡിംഗിൽ തുടർ പരിശോധന നടത്തും.