പെരുമ്പാവൂർ: തിരുവന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ.ഓപ്പറേറ്റീവ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ഭരണ സമിതി അംഗങ്ങൾക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. കീഴില്ലം സഹകരണ ബാങ്കിൽ നടന്ന പരിപാടി കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസി. രജിസ്ട്രാർ എ.ആർ. മണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ഫാക്കൽറ്റി സക്കീർ ഹുസൈൻ, മുഹമ്മദ് ഇബ്രാഹിം, ജോയ് ഫ്രാൻസിസ്, പി.കെ. രാജീവ്, രാജൻ വർഗീസ്, രവി എസ്. നായർ എന്നിവർ പ്രസംഗിച്ചു.