
പെരുമ്പാവൂർ: ചക്കയിടാൻ പ്ലാവിൽ കയറിയ യുവാവ് കൊമ്പൊടിഞ്ഞ് താഴെവീണ് മരിച്ചു.അല്ലപ്ര പുറക്കാട്ട് പള്ളത്തേരിൽവീട്ടിൽ വിജയന്റെ മകൻ വിഷ്ണുവാണ് (26) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോടെ വീടിനടുത്തുള്ള പ്ലാവിൽ കയറിയപ്പോഴായിരുന്നു അപകടം. മാതാവ്: ഷൈല. ഭാര്യ: സാന്ദ്ര. മകൻ: സൗരവ്.