കൊച്ചി: പാചകവാതക വിലവർദ്ധനവിനെക്കുറിച്ച് വെണ്ണല സർവ്വീസ് സഹകരണ ബാങ്കും മാധവൻ മാസ്റ്റർ സാംസ്കാരിക കേന്ദ്രവും വീട്ടമ്മമാർക്കായി നടത്തിയ പ്രതികരണമത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ചിപ്പി വർഗീസിന് ഒന്നാം സമ്മാനവും ലിനു വർഗീസിന് രണ്ടാം സമ്മാനവും ലഭിച്ചു. എട്ടുപേർക്ക് പ്രോത്സാഹന സമ്മാനവും നൽകി. ഡോ.സന്തോഷ്.ടി.വർഗീസ് സമ്മാനവിതരണം നിർവഹിച്ചു. സാംസ്ക്കാരിക കേന്ദ്രം പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷനായി. കൗൺസിലർ സി.ഡി.വത്സലകുമാരി, കെ.ടി. സാജൻ, ആശാകലേഷ്,എം.എൻ.ലാജി, ടി.എസ്.ഹരി, കെ.ജി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.