വൈപ്പിൻ: നായരമ്പലം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ കവി വിഷ്ണുനാരായണൻ നമ്പൂതിരി അനുസ്മരണ സമ്മേളനം എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.വി. സാംസൺ മുഖ്യപ്രഭാഷണം നടത്തി. പി.എസ് . ബാലമുരളി, പി.കെ. കൈലാസൻ, ടി.ടി. സുധീർ എന്നിവർ പ്രസംഗിച്ചു.