വൈപ്പിൻ: സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ പാലിയം സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷിയായ എ.ജി. വേലായുധന്റെ 73-ാമത് രക്ത സാക്ഷി ദിനം പുതുവൈപ്പിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വത്തിൽ ആചരിച്ചു.
പുതുവൈപ്പ് യൂണിവേഴ്‌സിറ്റി ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.സി.ശിവദാസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി പി.വി. ലൂയിസ്, എൽ.ഡി എഫ് സ്ഥാനാർത്ഥി കെ.എൻ. ഉണ്ണികൃഷ്ണൻ , ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എം.ബി ഷൈനി, അഡ്വ. മജ്‌നു കോമത്ത്, എം.പി. പ്രശോഭ്, പി.എ ബോസ് എന്നിവർ പ്രസംഗിച്ചു.