
കോലഞ്ചേരി: റിട്ട. ഹെഡ്മാസ്റ്റർ കിങ്ങിണിമറ്റം കുന്നത്ത് കെ.എ. തമ്പി (76) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. പൂത്തൃക്ക ഗവ. ഹൈസ്‌കൂളിൽ അദ്ധ്യാപകനായും കക്കാട്ടുപാറ ജി.എൽ.പി എസ്, പൂത്തൃക്ക സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ ഹെഡ്മാസ്റ്ററായും സേവനം ചെയ്തു. ദീർഘകാലം കോലഞ്ചേരി പള്ളി മാനേജിംഗ് കമ്മിറ്റി അംഗം, കിങ്ങിണിമറ്റം സെന്റ് ജോർജ് സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ, കുന്നത്ത് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആനി. മക്കൾ: ബേസിൽ (അദ്ധ്യാപകൻ സെന്റ് സ്റ്റീഫൻ എച്ച്.എസ്.എസ്. കീരമ്പാറ), അഡ്വ. ജോസ്വിൻ. മരുമക്കൾ: ടോംസി (അദ്ധ്യാപിക വാളകം മാർ സ്റ്റീഫൻ വി.എച്ച്.എസ്.ഇ.), ആൻസി (സർവേ വകുപ്പ് തൃപ്പൂണിത്തുറ).