1
പളളുരുത്തിയിൽ എം.സ്വരാജ് പര്യടനം നടത്തുന്നു

പള്ളുരുത്തി: തൃപ്പൂണിത്തുറ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജ് പള്ളുരുത്തിയിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. പെരുമ്പടപ്പിൽ നിന്നാണ് തുടങ്ങിയത്.പിന്നീട് ഇടക്കൊച്ചി മേഖലകളിലും സന്ദർശനം നടത്തി.മുൻ മേയർ ഇ. കെ.നാരായണൻ്റെയും പഴയ കാല പ്രവർത്തകനായ ടി.കെ.ഭാസ്ക്കരൻ എന്നിവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.തുടർന്ന് ഇടക്കൊച്ചി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ജ്ഞാനോദയം സഭാക്ഷേത്രം, സെൻ്റ്.ലോറൻസ് പള്ളി, കോൺവൻ്റുകൾ എന്നിവയും സന്ദർശിച്ചു.വി.എ.ശ്രീജിത്ത്, സി.എൻ.രജ്ഞിത്ത്, കെ.പി.മണിലാൽ, കെ.ജെ.ബേസിൽ, എം.എസ്.ശോഭിതൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.