karma

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന് ആത്മാർത്ഥതയുണ്ടെങ്കിൽ വിശ്വാസികൾക്ക് അനുകൂലമായി സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം കൊടുക്കാൻ തയ്യാറാവണമെന്ന് ശബരിമല കർമസമിതി ജനറൽ സെക്രട്ടറി എസ്.ജെ.ആർ കുമാർ പറഞ്ഞു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളിൽ വിഷമമുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഭക്തജനങ്ങളെ കബളിപ്പിക്കാനാള്ള വിലകുറഞ്ഞ തന്ത്രമാണെന്നും അത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പേരിൽ പതിനായിരക്കണക്കിന് കള്ളക്കേസുകൾ നിലനിൽക്കുകയാണ്. അഞ്ചു ഭക്തന്മാരുടെ ജീവൻ നഷ്ടപ്പെട്ട സംഭവവും മന്ത്രി മറന്നുപോയി. എന്തൊക്കെ ഖേദപ്രകടനം നടത്തിയാലും ഇടതുപക്ഷ സർക്കാർ സ്വീകരിച്ച ക്ഷേത്രവിരുദ്ധ നിലപാടുകൾക്കും വിശ്വാസികൾക്കെതിരെ എടുത്ത നടപടികൾക്കും നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.