ഏലൂർ: മഞ്ഞുമ്മൽ ഗവ: ആയുർവേദ ആശുപത്രിയിലെ സേവനത്തിനു ശേഷം സ്ഥലം മാറിപ്പോവുന്ന ഡോക്ടർ പി.വി.ജയശ്രീക്ക് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ സ്നേഹാദരങ്ങൾ അറിയിക്കുന്നതിനായി യാത്ര അയപ്പ് നൽകും. ശനിയാഴ്ച വൈകീട്ട് 6 മണിക്ക് വായനശാലാങ്കണത്തിലായിരിക്കും പരിപാടിയെന്ന് സെക്രട്ടറി കെ.എച്ച്.സുരേഷ് അറിയിച്ചു.