പറവൂർ: വീട്ടിൽനിന്ന് കാണാതായ പതിനെട്ടുകാരിയുടെ മൃതദേഹം പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കുളത്തിൽ കണ്ടെത്തി. പെരുവാരം മാവേലിപറമ്പിൽ വിജയൻപിള്ളയുടെയും മഞ്ജുവിന്റെയും മകൾ ഹരിതയാണ് (18) മരിച്ചത്. ഡിഗ്രി വിദ്യാർത്ഥിനിയാണ്. ബുധനാഴ്ച രാത്രി മുതൽ ഹരിതയെ വീട്ടിൽനിന്ന് കാണാതായിരുന്നു. ഇന്നലെ രാവിലെ വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതികൊടുത്തു. 10 മണിയോടെ ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങി. പൊലീസും ഫയർഫോഴ്സുമെത്തി മൃതദേഹം കരയ്ക്കുകയറ്റി. ഹരിതയുടെ കത്ത് വീട്ടിൽനിന്ന് പൊലീസിനു ലഭിച്ചിട്ടുണ്ട്. ആത്മഹത്യയെണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. സഹോദരി: ഹർഷ.