കൊച്ചി: ചുമട്ടുതൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കണമെന്ന് ബി.എം.എസ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി.ശിവജി സുദർശൻ ആവശ്യപ്പെട്ടു. ജില്ല ഹെഡ്‌ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘത്തിന്റെ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് പി.എസ്.വേണുഗോപാൽ,സെക്രട്ടറി ധനീഷ് നീറിക്കോട്.വി.കെ.അനിൽകുമാർ,കെ.എസ്.ഷിബു,വി.ജി.ബിജു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ധനീഷ് നീറിക്കോട് (പ്രസിഡന്റ്), വി.കെ.അനിൽകുമാർ (സെക്രട്ടറി), ഐ.എസ്.സനൽരാജു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.