ആലുവ: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. സബ് കളക്ടർ ഡോ. ഹാരിസ് റഷീദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മണപ്പുറം മഹാദേവ ക്ഷേത്രം അഡ്മിനിസ്‌ട്രേഷൻ ഓഫീസർ ഗണേശൻ പോറ്റി എന്നിവർ സംബന്ധിച്ചു.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ 846 പൊലീസ് ഉദ്യോഗസ്ഥർ, രണ്ട് പ്ലട്ടൂൺ കേന്ദ്ര സേനാംഗങ്ങൾ എന്നിവരടങ്ങുന്ന വിപുലമായ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്.