മൂവാറ്റുപുഴ: പൈനാപ്പിളിന്റെ നാട്ടിൽ പര്യടനം നടത്തിയ ട്വന്റി 20യുടെ മൂവാറ്റുപുഴ സ്ഥാനാർത്ഥി അഡ്വ.സി.എൻ പ്രകാശിനെ തിരഞ്ഞെടുപ്പ് ചിഹ്നമായ പൈനാപ്പിൾ നൽകി സ്വീകരിച്ചു. കുര്യൻസ് പൈനാപ്പിൾ ഉടമ ഷാജി തോമസ്, ഏഷ്യൻ പൈനാപ്പിൾ ഉടമ ജോൺസൺ മാത്യു, നടുപ്പറമ്പിൽ ജോൺസൺ, ഷൈബു ,സിജോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പൈനാപ്പിളിന്റെ വിലയിടിവും കാർഷിക പ്രശ്‌നങ്ങളും സ്ഥാനാർത്ഥിയുമായി പങ്കുവച്ചു.