p-sreeramakrishnan

കൊച്ചി: ഡോളർ കടത്തുകേസിൽ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. ഔദ്യോഗിക തിരക്കുള്ളതിനാൽ എത്താൻ കഴിയില്ലെന്നും ഏപ്രിൽ ആദ്യവാരം ഹാജരാകാമെന്നും അദ്ദേഹം കസ്റ്റംസിനെ അറിയിച്ചു.

ഡോളർ കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കഴിഞ്ഞയാഴ്ച ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പീക്കർക്ക് നോട്ടീസ് നൽകിയത്. 12ന് കസ്റ്റംസ് ആസ്ഥാനത്ത് ഹാജരാകണമെന്നായിരുന്നു നോട്ടീസ്.