drum-s
ഏലൂർ പാതാളം റോഡിൽ കണ്ടെയ്നർ ലോറികളുടെ പാർക്കിംഗ് ഒഴിവാക്കാൻ ഈസ്റ്റേൺ റസിഡൻസ് അസോസിയേഷനും പൊലീസും ചേർന്ന് ഡ്രമ്മുകൾ സ്ഥാപിക്കുന്നു.

കളമശേരി : ഏലൂർ പാതാളം റോഡിലെ കണ്ടെയ്‌നർ ലോറികളുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ റസിഡന്റ്സ് അസോസിയേഷൻ റോഡരികിൽ ചെടികളടങ്ങിയ ഡ്രമ്മുകൾ സ്ഥാപിച്ചു. 9-ാം-വാർഡിലെ ഈസ്റ്റേൺ റസിഡന്റ്സ് അസോസിയേഷനും, പൊലീസും ചേർന്നാണ് ഡ്രമ്മുകൾ സ്ഥാപിച്ചത്. ലോറിയുടെ അനധികൃത പാർക്കിംഗ് കാരണം കാൽനട യാത്രക്കാർക്കും ചെറിയ വാഹനങ്ങൾക്കും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. പ്രിൻസിപ്പൽ എസ്.ഐ. എം.പ്രദീപ്, കൗൺസിലർ കെ.എ. മാഹിൻ, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി. കരീംമേലാത്ത്, പ്രസിഡന്റ്‌ പി.ബി. രാജേഷ്, മുരളീധരൻ, അമ്പിളി നാഥൻ, സന്തോഷ്, ജമാൽ മേലാത്ത് എന്നിവർ നേതൃത്വം നൽകി.