ഏലൂർ: ബി.ജെ.പിയുടെ കൊടിമരം, പതാക, ഫ്ളക്സ് ബോർഡ് തുടങ്ങിയവ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതായി പരാതി. നഗരസഭയിലെ ടി.സി.സി. കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എതിർവശത്ത് വർഷങ്ങളായി നിലനിന്നിരുന്ന കൊടിമരമാണ് 11ന് രാത്രി നശിപ്പിക്കപ്പെട്ടത്. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് വി.വി.പ്രകാശൻ ഏലൂർ പൊലീസ് സ്റ്റേഷനിൽ ഇന്നലെ രേഖാമൂലം പരാതി നൽകി.