മൂവാറ്റുപുഴ: മാദ്ധ്യമപ്രവർത്തകൻ ചമഞ്ഞ് പണം തട്ടിയ കേസിൽ പിടിയിലായ ഇടുക്കി ശാന്തമ്പാറ സ്വദേശി ബിനു മാത്യുവിനൊപ്പം കടന്ന വീട്ടമ്മയെ ക്രൈം ബ്രാഞ്ച് കണ്ടെത്തി. കോതമംഗലം സ്വദേശിനിയായ വീട്ടമ്മയെ ക‌ർണാടകയിൽ അനന്തപ്പൂരിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. നഴ്സായ ഇവരെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി. അതേസമയം സൗഹൃദം നടിച്ച് സ്ത്രീകളെ വശത്താക്കുകയും പിന്നീട് മയക്കുമരുന്ന് നൽകി ഇവരെ കെണിയിൽ വീഴുത്തുന്നയാളാണെന്ന് ബിനു മാത്യുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ തട്ടിപ്പിൽ നിരവധിപ്പേർ കുടുങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പാറമടകൾ, പ്ലൈവുഡ് കമ്പനികൾ, എന്നിവിടങ്ങളിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയതായി വിവരം ലഭിച്ചിട്ടുണ്ട്. സ്ക്കൈപ്പ് മുഖേനയാണ് ഇയാൾ ആളുകളുമായി ആശയവിനിമയം നടത്തിയിരുന്നത്.