കൊച്ചി: വെെപ്പിൻ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ വെെപ്പിനിൽ നിന്നുള്ള നേതാവിനെ പരിഗണിക്കണമെന്ന് മണ്ഡലം പ്രസിഡന്റുമാരായ സി.ജി. ടോമി, കെ.കെ. അനിരുദ്ധൻ, കെ.എം. സിനോജ്കുമാർ, കെ.എച്ച്. നൗഷാദ്, സാജു മാമ്പിള്ളി, അഡ്വ. പി.ജെ. ജസ്റ്റിൻ, ടി.എ. ജോസഫ്, എം.എം. പ്രമുഖൻ, ബിനുരാജ് പരമേശ്വരൻ, എ.ജി. സഹദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യോഗ്യരായ നേതാക്കൾ മണ്ഡലത്തിലുണ്ട്. അവരെ അവഗണിക്കരുത്. പാർട്ടി നിർദേശിക്കുന്ന സ്ഥാനാർത്ഥിക്കായി പ്രവർത്തിക്കുമെന്നും നേതാക്കൾ പറഞ്ഞു.