അങ്കമാലി: നായത്തോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, പ്രദേശത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ,അക്ഷയകേന്ദ്രം, റേഷൻകട ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ, കൊവിഡ് ബാധിച്ച വീടുകൾ എന്നിവ അണുവിമുക്തമാക്കി. കൗൺസിലർ ടി.വൈ. ഏല്യാസിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെയാണ് അണുവിമുക്തമാക്കിയത്. പരീക്ഷയ്ക്ക് മുന്നോടിയായി സ്‌കൂളും പരിസരവും വീണ്ടും അണുവിമുക്തമാക്കും. പി.ആർ. രജീഷ്, രോഹിത് രാമചന്ദ്രൻ, യദു മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.