addissery-temple-
പെരുമ്പടന്ന അണ്ടിശേരി ഭഗവതി ക്ഷേത്രോത്സവത്തിന് കാരുമാത്ര വിജയൻ തന്ത്രി കൊടിയേറ്റുന്നു.

പറവൂർ: പെരുമ്പടന്ന എസ്.എൻ.ഡി.പി ശാഖായോഗം അണ്ടിശേരി ഭഗവതി ക്ഷേത്രത്തിൽ മീനഭരണി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രംതന്ത്രി കാരുമാത്ര വിജയൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. 15ന് രാവിലെ പത്തിന് യക്ഷിക്ക് വിശേഷാൽ നൂറുംപാലും, പുള്ളവൻപാട്ട്, വൈകിട്ട് ദീപക്കാഴ്ച. 16ന് രാവിലെ ഒമ്പതിന് ഉത്സവബലി, പതിനൊന്നിന് ഉത്സവബലിദർശനം. 17ന് രാത്രി പത്തിന് പള്ളിവേട്ട. മഹോത്സവദിനമായ 18ന് രാവിലെ ഒമ്പതിന് കാഴ്ചശ്രീബലി, വൈകിട്ട് നാലിന് പകൽപ്പൂരം, രാത്രി എട്ടരയ്ക്ക് ഭഗവതിസേവ, പന്ത്രണ്ടിന് ആറാട്ടുബലി, ആറാട്ട്, കുരുതിക്കുശേഷം കൊടിയിറങ്ങും.