-cricket-tournament-
പറവൂർ ഗ്രൗണ്ട് ഇലവൻ ക്രിക്കറ്റ് ക്ലബിന്റെ ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: ഗ്രൗണ്ട് ഇലവൻ ക്രിക്കറ്റ് ക്ലബിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന ഫ്ലഡ് ലൈറ്റ് ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിച്ചു. സജി നമ്പിയത്ത്, ടി.വി. നിഥിൻ, ക്ലബ് പ്രസിഡന്റ് സജി മോഹൻ, എ.എസ്. മനോജ്, പി.എസ്. മനോജ്, സന്ദീപ് സജീവ്, ജെ.പി. ഉണ്ണിക്കൃഷ്ണൻ, ബിജിൽ കെ. വിജയൻ, സി. സഞ്ജു എന്നിവർ സംസാരിച്ചു.

32 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഇന്ന് സമാപിക്കും. ജേതാക്കൾക്ക് 50,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും ട്രോഫിയും സമ്മാനം ലഭിക്കും.