കാലടി: ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ പഠനത്തിനും പ്രചാരണത്തിനുമായി കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ ഗുരുധർമ്മ പഠനകേന്ദ്രം ആരംഭിക്കും. ഇന്ന് വൈകിട്ട് 5ന് ലൈബ്രറി പ്രസിഡന്റ് കെ.ബി. സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ മുൻ രജിസ്ട്രാർ എം.വി. മനോഹരൻ മുഖ്യാതിഥി ആയിരിക്കും. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വേദാന്തവിഭാഗം പ്രൊഫ. ഡോ.എസ്. ഷീബ, എസ്.എ.എം.കമാൽ , എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി ബിനു പാറയ്ക്ക, ഗുരുധർമ്മപ്രചരണ സഭ ഒക്കൽ യൂണിറ്റ് പ്രസിഡന്റ് ഇ.വി. വിലാസിനി, പെരുമ്പാവൂർ ഗുരുകുലം സ്റ്റഡിസർക്കിൾ കൺവീനർ എം.എസ്. സുരേഷ്, എം.വി. ജയപ്രകാശ് എന്നിവർ പങ്കെടുക്കും. വൈകിട്ട് 3 മുതൽ സംഗീതമേജീവിതം പാട്ടുകൂട്ടത്തിന്റെ കരോക്കെ ഗാനമേള.