
കളമശേരി: ചിത്രം വ്യക്തമായതോടെ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചു തുടങ്ങി. എൽ ഡി എഫ്. സ്ഥാനാർത്ഥി പി.രാജീവിന്റെ പ്രചരണം മൂന്നാം ദിവസത്തിലേക്ക് കടന്നു. പ്രമുഖരെ കണ്ടു കഴിഞ്ഞു. റോഡ് ഷോയും പോസ്റ്ററുകളും കൂറ്റൻ ബോർഡുകളം മണ്ഡലത്തിൽ നിരന്നു. ഇന്നലെ തിരഞ്ഞെടുപ്പു കൺവെൻഷനും നടന്നു.
കോൺഗ്രസും മുസ്ളീം ലീഗും എതിരായിട്ടും യു.ഡി.എഫിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ.ഗഫൂറിന് സീറ്റുകിട്ടി.
എൻ.ഡി.എയിൽ ബി.ഡി.ജെ.എസിലെ ജില്ലാ സെക്രട്ടറി പി. എസ്. ജയരാജാണ് മത്സരിക്കുന്നത്. കൺവെൻഷൻ ഉടനെ നടത്താനും തിരഞ്ഞെടുപ്പു കമ്മിറ്റികൾ പ്രഖ്യാപിക്കാനും തയ്യാറായിക്കഴിഞ്ഞു.