കോലഞ്ചേരി: കെ.എസ്.ഇ.ബി അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചൂണ്ടി ജലവിതരണവുമായി ബന്ധപ്പെട്ട ജല അതോറിറ്റിയുടെ പുത്തൻകുരിശ് സബ് ഡിവിഷന് കീഴിലുളള പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂർ, വടവുകോട്, പുത്തൻകുരിശ് എന്നീ പ്രദേശങ്ങളിലും തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിലുള്ള തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം, ചോറ്റാനിക്കര പ്രദേശങ്ങളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.