ആലുവ: കൊവിഡ് ബാധിച്ച് മരിച്ചവർക്ക് ആലുവ ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണം. കൊവിഡ് ബാധിച്ചവരെ പരിചരിച്ചപ്പോൾ രോഗംപകർന്ന് മരണമടഞ്ഞ ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ ആത്മശാന്തിക്കായി ശിവരാത്രി മണപ്പുറത്ത് ആലുവയിലെ യുവജന കൂട്ടായ്മയാണ് ബലിതർപ്പണം നടത്തിയത്. പാറപ്പുറം ഷിനു ശാന്തി കാർമ്മികത്വം വഹിച്ചു. പൊതുപ്രവർത്തകരായ രാജീവ് മുതിരക്കാട്, കെ. രഞ്ജിത്കുമാർ, പി.എസ്. കൃഷ്ണദാസ്, സനീഷ് കളപ്പുരക്കൽ, പ്രിജു, ഷാജി എന്നിവർ നേതൃത്വം നൽകി.