പറവൂർ: ചേന്ദമംഗലം പാലിയംനട പരിസരത്ത് 13, 14 തീയതികളിൽ ബി.എസ്.എൻ.എൽ മേള നടക്കും. ടു ദി ഹോം ടെക്നോളജിയുടെ ഭാഗമായി 30 എം.ബി.പി.എസ് വേഗമുള്ള 449 രൂപ പ്ലാൻ, 300 എം.ബി.പി.എസ് വേഗമുള്ള പ്ലാനുകൾ തുടങ്ങിയവ ലഭിക്കും. പുതുതായി കണക്ഷൻ എടുക്കുന്നവർക്ക് സൗജന്യമായി 4ജി സിം, 75 രൂപയുടെ റീചാർജ് ഓഫർ എന്നിവ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.