മുളന്തുരുത്തി: ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന ആമ്പല്ലൂരിലെ ഗ്രാമീണ വായനശാല 80ന്റെ നിറവിൽ. വായനശാലയുടെ 80-ാം വാർഷികാഘോഷം സി.രാഘവൻ പിള്ള മെമ്മോറിയൽ ഹാളിൽ നടന്ന ചടങ്ങിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.ആർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.കെ ദാസ് മുഖ്യപ്രഭാഷണം നടത്തി. ഡോക്ടറേറ്റ് നേടിയ ആമ്പല്ലൂർ കാളിയത്ത് കെ.ആർ രാജേഷിനെ അനുമോദിച്ചു. ജീവൽശ്രീ.പി.പിള്ള, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ് സംസാരിച്ചു. എൻ.കെ വേണുഗോപാൽ സ്വാഗതവും, പ്രശാന്ത് പ്രഹ്ളാദ് നന്ദിയും പറഞ്ഞു.