
പറവൂർ: സി.പി.എം ഏരിയ കമ്മറ്റിയംഗവും ഏഴിക്കര ലോക്കൽ സെക്രട്ടറിയുമായ കൊമരപ്പിള്ളിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ കെ.ജി ഗിരീഷ് കുമാർ (39) നിര്യാതനായി. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം.
ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം നടത്തി. ഭാര്യ: അഡ്വ. പ്രവിദ. മാതാവ്: രാധാമണി. മകൾ: അഞ്ജലിന.