algd-neericode-lps
നീറിക്കോട് സർക്കാർ എൽ.പി. സ്‌കൂളിൽനിന്നും വിരമിച്ച പ്രധാനാദ്ധ്യാപിക എൻ.എ. വാഹിദയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മനാഫ് ഉപഹാരം നൽകുന്നു

ആലങ്ങാട്: 34 വർഷത്തെ സേവനത്തിനുശേഷം നീറിക്കോട് ഗവ. എൽ.പി സ്‌കൂളിൽനിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപിക എൻ.എ. വാഹിദയ്ക്ക് യാത്രഅയപ്പ് നൽകി. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിൻസന്റ് കാരിക്കശേരി അദ്ധ്യക്ഷത വഹിച്ചു. പി.സി. ജയൻ, കെ.വി. രവീന്ദ്രൻ, എ.എസ്. അനിൽകുമാർ, ലത പുരുഷൻ, ജയശ്രീ ഗോപീകൃഷ്ണൻ, സുനി സജീവ്, ഷൈല പാറപ്പുറത്ത്, കെ.എൻ. ജ്യോതി പി.വി. മോഹനൻ, വി.ബി. ജബ്ബാർ, ജോളി പൊള്ളയിൽ, കൊടുവഴങ്ങ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.