കോലഞ്ചേരി: ചൂണ്ടി ജലവിതരണവുമായി ബന്ധപ്പെട്ട ജല അതോറി​ട്ടിയുടെ പുത്തൻകുരിശ് സബ് ഡിവിഷന് കീഴിലുള്ള പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂർ, വടവുകോട്, പുത്തൻകുരിശ് എന്നീ പ്രദേശങ്ങളിലും തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിലുള്ള തൃപ്പൂണിത്തുറ, ഉദയംപേരൂർ, തിരുവാങ്കുളം, ചോ​റ്റാനിക്കര പ്രദേശങ്ങളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ ജലവിതരണം മുടങ്ങും.