ldf
പാലക്കുഴ ഗ്രാമപഞ്ചായത്തിൽ എൽദോ എബ്രഹാം വോട്ടർമാരെക്കാണുന്നു

മൂവാറ്റുപുഴ: പാലക്കുഴ പഞ്ചായത്തിൽ എൽദോ എബ്രഹാം വോട്ടർമാരെ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ സെൻട്രൽ പാലക്കുഴയിൽ നിന്നായിരുന്നു പര്യടനം തുടങ്ങിയത്. തുടർന്ന് വള്ളിത്തടം ഉപ്പുകണ്ടം, നോർത്ത് പാലക്കുഴ, കാവുംഭാഗം, മൂങ്ങാംകുന്ന്, ഇല്ലിക്കുന്ന്, മാറിക പള്ളിത്താഴം, ടൗൺ, കുട്ടിക്കവല വാരിശേരിത്താഴം, അറയാനി മുട്ടം, കാരമല, പുളിയ്ക്കമാലി, കോഴിപ്പിള്ളി എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയിലും പ്രധാന കവലകളിലുമെത്തി വോട്ടഭ്യർത്ഥിച്ചു. വടക്കൻ പാലക്കുഴ, മൂങ്ങാംകുന്ന് എന്നിവിടങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളോട് വോട്ട് തേടി. കർഷകർ, കർഷക തൊഴിലാളികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, തൊഴിലാളികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ എന്നിവരോടും വോട്ടഭ്യർത്ഥിച്ചു. ഇതിനിടെ കാവുംഭാഗത്തും കോഴിപ്പിള്ളിയിലും മരണവീടുകൾ സന്ദർശിച്ചു. തുടർന്ന് ആരക്കുഴ പഞ്ചായത്തിലെ വോട്ടർമാരെയാണ് കണ്ടത്. എൽ.ഡി.എഫ് നേതാക്കളായ ജോഷി സ്‌കറിയ, ബിജു മുണ്ടപ്ലാക്കൽ, വി.എം. തമ്പി, എൻ.കെ. ഗോപി, പി.കെ. ജോൺ, ആലീസ് ഷാജു, കെ.എ. ജയ തുടങ്ങിയവർ പാലക്കുഴയിലെ പര്യടനത്തിൽ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. മൂവാറ്റുപുഴയിൽ ചേർന്ന എൽ.ഡി.എഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിലും എൽദോ എബ്രഹാം പങ്കെടുത്തു.