കൊച്ചി: തെക്കൻ പറവൂർ 200ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗം വക ശ്രീനാരായണപുരം ശ്രീവേണുഗോപാല ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഉത്സവവും 15 ന് ആരംഭിക്കും. 21 ന് സമാപിക്കും.
ഗുരുദേവ പ്രതിഷ്ഠാ വാർഷികം 23 ന് നടക്കും. ക്ഷേത്രം തന്ത്രി ജിതിൻ ഗോപാലൻ തന്ത്രി, മേൽശാന്തി സനോജ് എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
• നാളെ (ഞായർ) ഉത്സവപ്രായശ്ചിത്തം. രാവിലെ 5 ന് നടതുറക്കൽ, 5.30 ന് ഗണപതിഹോമം, ഗുരുപൂജ, 6.30 ന് ഉഷ:പൂജ, 8ന് മഹാകളഭപൂജ, കളഭാഭിഷേകം. വൈകിട്ട് ദീപാരാധന, തുടർന്ന് ആചാര്യവരണം, പ്രസാദശുദ്ധി, അസ്ത്രകലശപൂജ, അത്താഴപൂജ
• തിങ്കൾ 4.30 ന് പള്ളിയുണർത്തൽ, ക്ഷേത്രചടങ്ങുകൾ പതിവുപോലെ. 8 ന് എതൃത്തുപൂജ. പഞ്ചവിംശതികലശപൂജ, കലശാഭിഷേകം, വൈകിട്ട് 4.30 ന് കൊടിക്കൂറ എഴുന്നെള്ളിപ്പ്, 5 ന് കൊടിക്കയർ എഴുന്നെള്ളിപ്പ്, വൈകിട്ട് 7.45 നും 9 നും മദ്ധ്യേ കൊടിയേറ്റ്. ജിതിൻ ഗോപാലൻ തന്ത്രി കാർമ്മികത്വം വഹിക്കും. അത്താഴപൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷംസർപ്പക്കാവിൽ കളമെഴുത്തും പാട്ടും.
• ചൊവ്വ,ബുധൻ ദിവസങ്ങളിൽ ക്ഷേത്രചടങ്ങുകൾ പതിവുപോലെ
• വ്യാഴം രാവിലെ 10ന് മഹാക്ഷീര അഭിഷേകം, സന്ധ്യയ്ക്ക് പൂമൂടൽ.
• 19ന് വെള്ളിയാഴ്ച ദീപാരാധനയ്ക്ക് ശേഷം പൂമൂടൽ
• 20ന് ശനിയാഴ്ച പള്ളിവേട്ട മഹോത്സവം. രാവിലെ 8 ന് കാഴ്ചശ്രീബലി. ശ്രീകൃഷ്ണനും ശിവഭഗവാനും ഉപദേവതകൾക്കും വിശേഷമായ കലശപൂജ, കലശാഭിഷേകം. വൈകിട്ട് 4 ന് പകൽപ്പൂരം, വലിയ കാണിക്കയിടൽ പ്രധാനം. 9 ന് പള്ളിനായാട്ടിന് പുറപ്പാട്. പള്ളിനിദ്ര
• 21 ഞായറാഴ്ച വൈകിട്ട് 5.30 ന് ആറാട്ടിന് പുറപ്പാട്. തുടർന്ന് ആറാട്ട്. തിരിച്ചെഴുന്നെള്ളിപ്പ്, കൊടിയിറക്കൽ, ദീപാരാധന,പഞ്ചവിംശതി കലശാഭിഷേകം, മംഗളപൂജ, ശ്രീഭൂതബലി