babu-

പള്ളുരുത്തി: തൃപ്പൂണിത്തുറ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുൻ മന്ത്രി കെ.ബാബു വേണമെന്നും വേണ്ടെന്നും ആവശ്യപ്പെട്ട് കോൺഗ്രസുകാരുടെ പ്രകടനങ്ങൾ.

ഇന്നലെ രാവിലെ പള്ളുരുത്തിയിലായിരുന്നു ബാബുവിന് വേണ്ടി പ്രകടനം. കച്ചേരിപ്പടിയിൽ നിന്നാരംഭിച്ച പ്രകടനം പള്ളുരുത്തി വെളിയിൽ സമാപിച്ചു. ബേസിൽമൈലന്തറ, എ.ജെ.ജെയിംസ്, എം.വി.പ്രഹ്ളാദൻ തുടങ്ങിയവർ സംബന്ധിച്ചു.

കെ.ബാബുവിന് സ്ഥാനാർത്ഥിത്വം നൽകരുതെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലായിരുന്നു പ്രകടനം. മുൻ ഡപ്യൂട്ടിമേയർ കെ.ആർ.പ്രേമകുമാർ ഉദ്ഘാടനം ചെയ്തു.

തൃപ്പൂണിത്തുറയുടെ പല ഭാഗങ്ങളിലും ബാബു വിരുദ്ധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. മുൻ മേയർ സൗമിനി ജെയിൻ, എ.ബി.സാബു, വേണു രാജാമണി എന്നിവരുടെ പേരുകളും ഇവി‌ടെ പരിഗണിക്കുന്നുണ്ട്.