abjayaprakash

കൊച്ചി: പറവൂർ, കളമശേരി മണ്ഡലങ്ങളിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പറവൂരിൽ പാർട്ടി ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശും (65) കളമശേരിയിൽ ജില്ലാ സെക്രട്ടറി പി.എസ്. ജയരാജും (56) മത്സരിക്കും.

അങ്കമാലി മൂക്കന്നൂർ സ്വദേശിയായ ജയപ്രകാശ് എ.കെ.ഭാസ്ക്കരന്റെയും പരേതയായ വിലാസിനി ഭാസ്ക്കരന്റെയും മകനാണ്. എൻ.ഡി.എ ജില്ലാ കൺവീനർ കൂടിയാണ് ജയപ്രകാശ്. എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, കടയിരിപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജ് ട്രഷറർ എന്നീ ചുമതലകൾ വഹിക്കുന്നു.

പറവൂർ കെടാമംഗലം ആർട്ട്സ് ആന്റ് സയൻസ് കോളേജ് മാനേജർ, മൂക്കന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, ആലുവ താലൂക്ക് സർവ്വീസ് സഹകരണ യൂണിയൻ ഡയറക്ടർ, അങ്കമാലി അർബ്ബൻ ബാങ്ക് ഡയറക്ടർ, മിൽമ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം, കേരള സ്റ്റേറ്റ് ത്രോബോൾ അസോസിയേഷൻ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, പറവൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ, എസ്.എൻ.ഡി.പി കണയന്നൂർ യൂണിയൻ, തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളുടെ ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

സുരേല ജയപ്രകാശ് (ഫിസാറ്റ് എൻജിനീയറിംഗ് കോളേജ് ,മൂക്കന്നൂർ) ആണ് ഭാര്യ. ദേവിക എസ്. ജയപ്രകാശ്, ജ്യോതിക എസ്. പ്രകാശ് എന്നിവർ മക്കളാണ്.

കൊടുവഴങ്ങ സ്വദേശിയായ ജയരാജ് പരേതരായ പി.കെ.ശ്രീധരന്റെയും എം.കെ.തിലോത്തമയുടെയും മകനാണ്. നിലവിൽ എൻ.ഡി.എ ജില്ലാ കമ്മിറ്റി അംഗം, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ എന്നീ ചുമതലകൾ വഹിക്കുന്നു.

എസ്.എൻ.എൽ.പി സ്കൂൾ മാനേജർ, എസ്.എൻ.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻ്റ്, ആലുവ എസ്.എൻ.ഡി.പി സ്കൂൾ പി.ടി.എ അംഗം, ശ്രീ നാരായണ ലൈബ്രറി കമ്മിറ്റി അംഗം, കൊടുവഴങ്ങ എസ്.എൻ.എ.എസ്.സി കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

മിനി ജയരാജ് ആണ് ഭാര്യ. മീനു ജയരാജ്, മീര ജയരാജ്, മേഘ ജയരാജ് മക്കളാണ്.