കൊച്ചി: എറണാകുളം മണ്ഡലത്തിലെ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം ജില്ലാ ചെയർമാൻ ഡൊമനിക്ക് പ്രസൻ്റേഷൻ യോഗം ഉദ്ഘാടനം ചെയ്തു. 13, 14, 15 തീയതികളിൽ മണ്ഡലതലങ്ങളിൽ യു.ഡി.എഫ് കൺവെൻഷനുകൾ ചേരും. 16-ാം തീയതി നിയോജക മണ്ഡലതല കൺവെൻഷൻ നോർത്ത് ടൗൺ ഹാളിൽ അഞ്ച് മണിക്ക് നടത്തും. ഡി.സി.സി പ്രസിഡൻ്റ് ടി.ജെ. വിനോദ് എം.എൽ.എ, നിയോജക മണ്ഡലം ചെയർമാൻ ടി.കെ പത്മനാഭൻ, കൺവീനർ ബേബി പൊട്ടനാനി, എൻ.വേണുഗോപാൽ, കെ.എക്സ്. സേവ്യർ, മുഹമ്മദ് ഷിയാസ്, ലിനോ ജേക്കബ്‌, പി.എൻ. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു .