കളമശേരി: ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാനവാസ്, വൈസ് പ്രസിഡന്റ് മധു പുറക്കാട് തുടങ്ങിയവർ, സംസാരിച്ചു.