കൂത്താട്ടുകുളം: പിറവം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബ് കൂത്താട്ടുകുളത്തെ വ്യാപാരി സമൂഹത്തെ സന്ദർശിച്ചു. മണ്ഡലത്തിൽ കഴിഞ്ഞ 5 വർഷം നടപ്പാക്കിയ 950 കോടിയുടെ വികസന പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് സമ്മതിദായകരെ താൻ കാണുന്നതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച നഗരപ്രചാരണത്തിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിൽസൺ കെ ജോൺ, മണ്ഡലം പ്രസിഡന്റ് പി.സി. ജോസ്, ബ്ലോക്ക് സെക്രട്ടറി റെജി ജോൺ, പ്രിൻസ് പോൾ ജോൺ, കേരള കോൺഗ്രസ് ജേക്കബ് മണ്ഡലം പ്രസിഡന്റ് അജയ് ഇടയാർ, കേരള കോൺഗ്രസ് ജോസഫ് മണ്ഡലം പ്രസിഡന്റ് ബേബി കീരാന്തടം തുടങ്ങിയവർ നേതൃത്വം നൽകി.