politics-

കൊച്ചി: അരയും തലയും മുറുക്കി പെരുമാറ്റച്ചട്ട സ്‌ക്വാഡ് ഇറങ്ങിയപ്പോൾ ജില്ലയിൽ ഇന്നലെ മാത്രം തെറിച്ചത് 10000 അനധികൃത പ്രചാരണസാമഗ്രികൾ. ഓരോ മണ്ഡലങ്ങളും അറിച്ചുപെറുക്കിയുള്ള പരിശോധനയാണ് സ്‌ക്വാഡ് നടത്തിയത്. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, കൊടി തോരണങ്ങളടക്കം നീക്കം ചെയ്തവയിൽ ഉൾപ്പെടും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിന്റെ ജില്ലയിലെ നോഡൽ ഓഫീസറായ എ.ഡി.എം കെ.എ മുഹമ്മദ് ഷാഫിയാണ് സ്‌ക്വാഡുകൾക്ക് നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ ഉണ്ടാകും.